Saturday, August 29, 2009

നിശബ്ദതകള് സംസാരിക്കുമോ ??

നീലാകാശത്തിലെ നക്ഷത്രങ്ങള്‍..ഇവര്‍ എന്റെ കൂട്ടുകാര്‍..അതില്‍ വ്യത്യസ്തമായി മിന്നുന്നു എന്ന് എനിക്കു തോന്നുന്ന ഒരു നക്ഷത്രം.. എന്നും അതെന്നോട്‌‌‌ സംസാരിക്കാറുണ്ട്..

രാത്രിമഴ പെയ്യുന്ന രാവുകളില്‍ അതിനെ മറ്റാര്‍‌ക്കും കാണാന്‍ പറ്റാറില്ല.മേഘപാളികള്‍ക്കു പുറകില്‍ അത് ഒളിച്ചിരിക്കും.പക്ഷെ മഴത്തുള്ളികളുടെ സുതാര്യമായ വലയത്തിനുള്ളില്‍ അതിന്റെ മിന്നല്‍ ഞാന്‍ കാണാറുണ്ട്..ചിന്നി ചിതറി നിലത്തു വീഴുമ്പോള്‍ അതിന്റെ ചിരി ഞാന്‍ കേള്‍ക്കാറുണ്ട്‌.

ഇന്നലെ ഭൂമിയും ആകാശവും നിശബ്ദമായിരുന്നു..

ചിലപ്പോള്‍ നിശബ്ദത പോലും സംസാരിക്കാരുണ്ട് എന്ന് നീ തന്നെ അല്ലേ എന്നോട് പറഞ്ഞത്‌..പിന്നെ എന്ത് കൊണ്ട് ഇന്നലത്തെ എന്റെ നിശബ്ദതയുടെ അര്‍ത്ഥ-വ്യാപ്ത്തികള്‍ നിനക്ക്‌ മനസ്സിലായില്ല???

അതുമല്ലെങ്കില്‍ നമ്മുടെ സൗഹൃദത്തില്‍ എപ്പോളെങ്കിലും ഞാന്‍ അഹങ്കരിച്ചിരുന്നിരിക്കണം. അതാകാം ഇന്ന് ഈ തെളിഞ്ഞ ആകാശത്തില്‍ പോലും നിന്നെ എനിക്ക് കാണാന്‍ സാധിക്കാത്തത്‌...

Sunday, August 16, 2009

സ്വദേശികളും പ്രവാസികളും ആയ എല്ലാ മലയാളികള്ക്കും ഹൃദയം നിറഞ്ഞ നവവല്സരാശമ്സകള്‍.......