Friday, November 27, 2009

ആഴങ്ങളിലേക്ക് പിന്‍‌വാങ്ങുന്ന തിരകള്‍, എത്ര വേഗമാണ് അവയ്ക്കതിന് സാധിക്കുന്നത് ..തീരങ്ങളില്‍ പിന്‍‌വാങ്ങാനാവാതെ ഒറ്റപെട്ട് നില്‍ക്കുന്ന മണ്‍തരികളെക്കുറിച്ച് അവ എപ്പോളെങ്കിലും ഓര്‍മിക്കാറുണ്ടാകുമോ??

Tuesday, November 24, 2009

രാത്രി മഴയുടെ നൂലുകളില്‍‍ കണ്ണൂനീര്‍ മുത്തുകള്‍ കോര്‍ക്കുവാന്‍ കാത്തിരിക്കുന്ന ആത്മാക്കള്‍ ..അവള്‍ പെയ്യാന്‍ വൈകുമ്പോള്‍ നീറുന്ന കണ്ണുകള്‍ .. എല്ലാം അവള്‍ക്ക് കാണാം ..
അത് കൊണ്ട് തന്നെ , അവള്‍ 
മേഘകെട്ടുകളില്‍ നിന്നും താഴേയ്ക്ക് പുറപ്പെട്ടതും ആണ്..
പക്ഷെ അവളുടെ വിരലുകള് എവിടെ നിന്നോ അപ്രതീക്ഷിതമായ് ബന്ധിക്കപെട്ടു ..ഇപ്പോള്‍ തിരിച്ചു മേഘങ്ങളിലെക്കോ മറിച്ച് താഴെ തന്നെ കാത്തിരിക്കുന്ന ആത്മക്കളിലെക്കോ എത്തിച്ചേരാന്‍ പറ്റാതെ അവള്‍ നിശ്ച്ചലമാക്കപെട്ടോ?

Tuesday, October 27, 2009

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നത്, എല്ലാവര്ക്കും വേണ്ടിയാണ്‍് .. പ്രകാശിക്കുക എന്നത് അതിന്റെ ധര്‍‍മ്മവും ആണ്‍..

പക്ഷെ അതെനിക്ക് വേണ്ടി മാത്രം പ്രകാശിച്ചിരുന്നെന്കില്‍ എന്ന്‍ ഞാന്‍ ചിലപ്പൊളെന്കിലും ആഗ്രഹിച്ചു പോകുന്നു.. ഞാന് കുറച്ചു പൊസ്സെസ്സിവ് ആയോ?

Wednesday, October 14, 2009

ഒരു നക്ഷത്ര സൗഹൃദം..

ഹൃദയത്തില്‍ പുലര്‍മഞ്ഞിന്‍ സൗന്ദര്യവും , മിഴിയിണകളില്‍ ഒരായിരം മിന്നാമിന്നികളെയും ; വിരല്‍തുമ്പില് വജ്രതിളക്കവും ഒളിപ്പിച്ചു വച്ച നീലാകാശത്തിലെ എന്റെ നക്ഷത്ര കൂട്ടുകാരാ നിന്നെ ഞാന്‍ "ധ്രുവ്"എന്ന് വിളിച്ചോട്ടെ..

Tuesday, September 15, 2009

"ചിന്തകള്‍ ചിതറുമ്പോള്‍ .. തിരിച്ചറിവുകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍; എന്റെ കൂട്ടുകാരീ നീ നിശബ്ദമായിരിക്കുക.."
നിശയുടെ നിശബ്ദതയില്‍ നിന്റെ മഴത്തുള്ളികളെ എങ്ങനെ നിശബ്ദമാക്കാന്‍ അല്ലേ?
നിന്റെ കാര്‍മേഘ ഭിത്തികള്‍ക്ക്, ഒരു മഹാസാഗരത്തെ വരെ ഉള്ളില്‍ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലേ..
ചിലപ്പോള്‍ അത് ദുര്‍ബലമാകുന്നതായി തോന്നിയേക്കാം.പക്ഷെ താഴെ വീഴുന്ന നീര്‍ പളുങ്കുകള്‍ ആരെയെങ്കിലും പൊള്ളിക്കുന്നുണ്ടെങ്കില്‍ ,അതു നിന്നിലിരുന്നു വിങ്ങുന്നത് തന്നെയാണ് നല്ലത്..
എന്റെ രാത്രി മഴേ നീ പെയ്യാതിരുന്നാല്‍ ഇല്ലാതാവുന്നത് ഞാന്‍ തന്നെ ആണ്.എങ്കിലും പറയുന്നു, കൂട്ടുകാരീ നമുക്ക് നിശബ്ദമാകാം.. മറ്റാര്ക്കൊക്കെയോ വേണ്ടി.

Friday, September 4, 2009

Just for a Change..

ഇന്നലെ നിശാഗന്ധി പൂക്കള് വിരിയും വരെ ഞാന് ഉണര്ന്നിരുന്നു, ശൂന്യമായ ആകാശവും നോക്കി ..

ഉറക്കം വരാതിരുന്നിട്ടല്ല ; വെറുതെ ..

Saturday, August 29, 2009

നിശബ്ദതകള് സംസാരിക്കുമോ ??

നീലാകാശത്തിലെ നക്ഷത്രങ്ങള്‍..ഇവര്‍ എന്റെ കൂട്ടുകാര്‍..അതില്‍ വ്യത്യസ്തമായി മിന്നുന്നു എന്ന് എനിക്കു തോന്നുന്ന ഒരു നക്ഷത്രം.. എന്നും അതെന്നോട്‌‌‌ സംസാരിക്കാറുണ്ട്..

രാത്രിമഴ പെയ്യുന്ന രാവുകളില്‍ അതിനെ മറ്റാര്‍‌ക്കും കാണാന്‍ പറ്റാറില്ല.മേഘപാളികള്‍ക്കു പുറകില്‍ അത് ഒളിച്ചിരിക്കും.പക്ഷെ മഴത്തുള്ളികളുടെ സുതാര്യമായ വലയത്തിനുള്ളില്‍ അതിന്റെ മിന്നല്‍ ഞാന്‍ കാണാറുണ്ട്..ചിന്നി ചിതറി നിലത്തു വീഴുമ്പോള്‍ അതിന്റെ ചിരി ഞാന്‍ കേള്‍ക്കാറുണ്ട്‌.

ഇന്നലെ ഭൂമിയും ആകാശവും നിശബ്ദമായിരുന്നു..

ചിലപ്പോള്‍ നിശബ്ദത പോലും സംസാരിക്കാരുണ്ട് എന്ന് നീ തന്നെ അല്ലേ എന്നോട് പറഞ്ഞത്‌..പിന്നെ എന്ത് കൊണ്ട് ഇന്നലത്തെ എന്റെ നിശബ്ദതയുടെ അര്‍ത്ഥ-വ്യാപ്ത്തികള്‍ നിനക്ക്‌ മനസ്സിലായില്ല???

അതുമല്ലെങ്കില്‍ നമ്മുടെ സൗഹൃദത്തില്‍ എപ്പോളെങ്കിലും ഞാന്‍ അഹങ്കരിച്ചിരുന്നിരിക്കണം. അതാകാം ഇന്ന് ഈ തെളിഞ്ഞ ആകാശത്തില്‍ പോലും നിന്നെ എനിക്ക് കാണാന്‍ സാധിക്കാത്തത്‌...