റാന്തല്‍ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്ന ചീനവലകള്‍ക്ക് അരികെ,
ശാന്തമെങ്കിലും ഒരു സാന്ത്വനസ്വരമായി തീരങ്ങളെ തഴുകുന്ന കടല്‍ തിരകളുടെ അകമ്പടിയോടെ,
നിശബ്ദമായി ഈ നക്ഷത്രങ്ങളെ നോക്കിയിരിക്കാന്‍ ..
നക്ഷ്ത്ര ലോകത്തെയും ആകാശത്തിലെയും വിസ്മയങ്ങള്‍,
പതിയെ പതിയെ മറ്റാര്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ശബ്ദത്തില്‍ അത് പറയുന്നത് കേട്ടിരിക്കാന്‍..
ഒടുവില്‍ ഒരു മഞ്ഞുതുള്ളി ആയി അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാവാന്‍..
Monday, February 22, 2010
Sunday, February 7, 2010
പ്രതീക്ഷകള്‍ നഷ്ട്ടപെടാതിരുന്നെങ്കില്‍ ..
ഞാന്‍ കാണുന്ന, അഥവാ ഇത്രനാള്‍ കണ്ടുകൊണ്ടിരുന്ന ഈ ലോകം എത്രയോ സുന്ദരമാണ് ..
കവി ശ്രേഷ്ഠന്‍ പാടിയ പോലെ കണ്ണടകള്‍ വച്ചാല്‍ ഇപ്പോള്‍ ഈ കാണുന്ന ലോകം എനിക്ക് നഷ്ട്ടപെടുമോ?
പലരും അവരല്ലതായി മാറുമോ? വേണ്ട എനിക്ക് ഈ കണ്ണടകള്‍ വേണ്ട.. പക്ഷെ മൂഢമായൊരു ലോകത്ത് ജീവിക്കുന്നതിലും ഭേദം അതല്ലേ..
പക്ഷെ യാഥാര്ത്യങ്ങള്‍ ഗര്ജിക്കുന്ന ഒരു സിംഹമായി പിച്ചിചീന്തിയാലോ?

Friday, November 27, 2009
Tuesday, November 24, 2009
രാത്രി മഴയുടെ നൂലുകളില്‍ കണ്ണൂനീര്‍ മുത്തുകള്‍ കോര്‍ക്കുവാന്‍ കാത്തിരിക്കുന്ന ആത്മാക്കള്‍ ..അവള്‍ പെയ്യാന്‍ വൈകുമ്പോള്‍ നീറുന്ന കണ്ണുകള്‍ .. എല്ലാം അവള്‍ക്ക് കാണാം ..
അത് കൊണ്ട് തന്നെ , അവള്‍ മേഘകെട്ടുകളില്‍ നിന്നും താഴേയ്ക്ക് പുറപ്പെട്ടതും ആണ്..
പക്ഷെ അവളുടെ വിരലുകള് എവിടെ നിന്നോ അപ്രതീക്ഷിതമായ് ബന്ധിക്കപെട്ടു ..ഇപ്പോള്‍ തിരിച്ചു മേഘങ്ങളിലെക്കോ മറിച്ച് താഴെ തന്നെ കാത്തിരിക്കുന്ന ആത്മക്കളിലെക്കോ എത്തിച്ചേരാന്‍ പറ്റാതെ അവള്‍ നിശ്ച്ചലമാക്കപെട്ടോ?

Tuesday, October 27, 2009
Wednesday, October 14, 2009
ഒരു നക്ഷത്ര സൗഹൃദം..
ഹൃദയത്തില്‍ പുലര്‍മഞ്ഞിന്‍ സൗന്ദര്യവും , മിഴിയിണകളില്‍ ഒരായിരം മിന്നാമിന്നികളെയും ; വിരല്‍തുമ്പില് വജ്രതിളക്കവും ഒളിപ്പിച്ചു വച്ച നീലാകാശത്തിലെ എന്റെ നക്ഷത്ര കൂട്ടുകാരാ നിന്നെ ഞാന്‍ "ധ്രുവ്"എന്ന് വിളിച്ചോട്ടെ..
Subscribe to:
Posts (Atom)