Sunday, August 16, 2009
Thursday, July 9, 2009
നമുക്കും ചിരിക്കാന് ശ്രമിക്കാം ..വേദനയുടെ നനവുള്ള ചിരി ..
വിക്ടര്‍ ജോര്‍ജ് - മഴയെ തൊട്ട് , മഴയില്‍ അലിഞ്ഞു , അവസാനം മഴയായ് മാറിയ മറ്റൊരാള് ..
അദ്ദേഹം മഴയായ് മാറിയതിന്റെ എട്ടാം പിറന്നാള് ..
ഇന്ന് പെയ്യുന്ന മഴയില്‍ വിക്ടറിന്റെ പുഞ്ചിരി കാണാം; പ്രിയപെട്ടവരുടെ കണ്ണുനീരിന്റെ ഉപ്പും ..

Wednesday, July 8, 2009
നനഞ്ഞ് നനഞ്ഞ്..
ഓരോ തുള്ളി മഴയും ഒരേ സമയം എത്രയോ മനസ്സുകളെയാണ് സ്പര്‍ശിച്ചു കൊണ്ടിരിക്കുന്നത് ..ശരിക്കും ഒരു അത്ഭുതം തന്നെ..
കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മഴയില്‍ നിന്നു ഓടി വന്നു ഈ എ.സി. തണുപ്പില്‍ ഇരിക്കുമ്പൊളും കണ്ണാടി ജാലകങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന മഴതുള്ളികള്‍ മനസ്സിനെ മഴയിലേക്കു വലിച്ചിറക്കിക്കൊണ്ടിരിക്കുന്നു..

Friday, July 3, 2009
Tuesday, June 23, 2009
ഒരു രാത്രി മഴയുടെ അന്ത്യം
നിനക്കായ് ഈ പകല്‍ പെയ്തിടാം ഞാന്‍ ..
തീവ്രമാം സൂര്യ താപത്താല്‍ എരിഞ്ഞാലും ഈ മേഘ നെഞ്ചകം
ഒടുവില്‍ ഉരുകി വെറും ജലധാരയായ് പൊഴിഞ്ഞിടാം..
നിന്നെ നീറ്റിടുന്ന പൊള്ളുന്ന കനലുകള്‍
കെടുത്തുവാന്‍ എനിക്കാവുമെങ്കില്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..
നിനക്കായ് പകല്‍ പെയ്തിടാം ഞാന്‍..
രാത്രി മഴയായ് പെയ്തിരുന്ന നാളുകളിലൊന്നിലാണ്
ഞാന്‍ നിന്നെ കണ്ടത് ;
പിന്നെ എങ്ങിനെയോ നിന്‍ ദു:ഖങ്ങള്‍ എന്റെതായ് മാറി..
നിന്റെ ചിരിക്കുന്ന മുഖവും പേറിയല്ലെ ഇന്നലെ ഞാന്‍ തോര്ന്നത്
ഇന്നു പുലര്‍ച്ചെ കാണുന്നതൊ .. വിങ്ങുന്ന ഈ കാഴ്ച്ചയും ..
ഇന്നു തോരാന്‍ മനം വരുന്നില്ലെനിക്ക്
നിനക്കായ് ഈ പകല്‍ കൂടി പെയ്തിടാം ഞാന്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..
നിന്റെ ചിതയിലെ എരിയുന്ന കനലുകളില്‍ ലയിച്ചിടാം
ഇനി നീ ഇല്ലാത്ത നാളെ വീണ്ടും ഒരു രാത്രി മഴയായ് പെയ്യാന്‍ ഞാനുമില്ല..........

Saturday, April 11, 2009
മഴയും മനസ്സും
വികാരങ്ങളെ തീവ്രമാക്കാനുള്ള മഴയുടെ കഴിവ് എന്നെ അതിശയപ്പെടുത്താറുണ്‍ട്...
എന്റെ സന്തോഷത്തില്‍ മഴത്തുള്ളികള്‍ പൊട്ടിച്ചിരിക്കുന്നു; എന്റെ ദു:ഖത്തില്‍ അതെനിക്കൊപ്പം കണ്ണൂനീര്‍ വാര്‍ക്കുന്നു....

Subscribe to:
Posts (Atom)