Wednesday, July 8, 2009

നനഞ്ഞ് നനഞ്ഞ്..

ഓരോ തുള്ളി മഴയും ഒരേ സമയം എത്രയോ മനസ്സുകളെയാണ്‌ സ്പര്‍ശിച്ചു കൊണ്ടിരിക്കുന്നത് ..ശരിക്കും ഒരു അത്ഭുതം തന്നെ..
കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മഴയില്‍ നിന്നു ഓടി വന്നു ഈ എ.സി. തണുപ്പില്‍ ഇരിക്കുമ്പൊളും കണ്ണാടി ജാലകങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന മഴതുള്ളികള്‍ മനസ്സിനെ മഴയിലേക്കു വലിച്ചിറക്കിക്കൊണ്ടിരിക്കുന്നു..

Friday, July 3, 2009

പൊഴിഞ്ഞു വീണ വാക ഇതളുകള്‍ ഞാനിന്നു കണ്ടു..ഇന്നലെ പുലര്ച്ചയോ , ഒരു പക്ഷെ അതിനു മുന്പത്തെ ദിവസങ്ങലിലെപ്പോഴോ പൊഴിഞ്ഞതാവാം ഇവ. ഒരിക്കലും ജീര്ണ്ണിക്കാത്ത സൌഹൃദത്തിന്റെ തിരുശേഷിപ്പിനെ ഓര്മ്മിപ്പിക്കുമാറ് അതെന്നെയും കാത്ത് ഈ വഴിയോരത്ത്...

Tuesday, June 23, 2009

ഒരു രാത്രി മഴയുടെ അന്ത്യം

നിനക്കായ് ഈ പകല്‍ പെയ്തിടാം ഞാന്‍ ..

തീവ്രമാം സൂര്യ താപത്താല്‍ എരിഞ്ഞാലും ഈ മേഘ നെഞ്ചകം
ഒടുവില്‍ ഉരുകി വെറും ജലധാരയായ് പൊഴിഞ്ഞിടാം..

നിന്നെ നീറ്റിടുന്ന പൊള്ളുന്ന കനലുകള്‍
കെടുത്തുവാന്‍ എനിക്കാവുമെങ്കില്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..

നിനക്കായ് പകല്‍ പെയ്തിടാം ഞാന്‍..

രാത്രി മഴയായ് പെയ്തിരുന്ന നാളുകളിലൊന്നിലാണ്‌
ഞാന്‍ നിന്നെ കണ്ടത് ;
പിന്നെ എങ്ങിനെയോ നിന്‍ ദു:ഖങ്ങള്‍ എന്റെതായ് മാറി..

നിന്റെ ചിരിക്കുന്ന മുഖവും പേറിയല്ലെ ഇന്നലെ ഞാന്‍ തോര്ന്നത്
ഇന്നു പുലര്‍ച്ചെ കാണുന്നതൊ .. വിങ്ങുന്ന ഈ കാഴ്ച്ചയും ..

ഇന്നു തോരാന്‍ മനം വരുന്നില്ലെനിക്ക്
നിനക്കായ് ഈ പകല്‍ കൂടി പെയ്തിടാം ഞാന്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..

നിന്റെ ചിതയിലെ എരിയുന്ന കനലുകളില്‍ ‍ ലയിച്ചിടാം
ഇനി നീ ഇല്ലാത്ത നാളെ വീണ്ടും ഒരു രാത്രി മഴയായ് പെയ്യാന്‍ ഞാനുമില്ല..........
കേള്‍ക്കാന്‍ ആരും ഇല്ലാത്തപ്പോള്‍ മനസ്സ് ഉച്ചത്തില്‍ സമ്സാരിക്കും..


Saturday, April 11, 2009

മഴയും മനസ്സും

വികാരങ്ങളെ തീവ്രമാക്കാനുള്ള മഴയുടെ കഴിവ് എന്നെ അതിശയപ്പെടുത്താറുണ്‍ട്...

എന്റെ സന്തോഷത്തില്‍ മഴത്തുള്ളികള്‍ പൊട്ടിച്ചിരിക്കുന്നു; എന്റെ ദു:ഖത്തില്‍ അതെനിക്കൊപ്പം കണ്ണൂനീര്‍ വാര്‍ക്കുന്നു....

Friday, March 27, 2009

കാറ്റില്‍ പറന്നകലുന്ന അപ്പൂപ്പന്‍താടിയെ നിസ്സഹായയായി നോക്കിനില്‍ക്കാനേഎനിക്കു കഴിഞ്ഞുള്ളു..
സ്വാതന്ത്ര്യം എനിക്കു മാത്രം സ്വന്തമായ ഒന്നല്ലല്ലോ..എങ്കിലും ഈ കാറ്റൊന്നുശമിച്ചിരുന്നെങ്കില്‍.
.

Friday, March 6, 2009

ആഴങ്ങളിലെ വന്യമായ സൗന്ദര്യം ശ്വാസംമുട്ടിക്കുമ്പോള്‍ സമുദ്രോപരിതലം തേടിപോകാന്‍ ഞാന്‍ ഒരു മല്‍സ്യം അല്ലല്ലോ..