നിനക്കായ് ഈ പകല്‍ പെയ്തിടാം ഞാന്‍ ..
തീവ്രമാം സൂര്യ താപത്താല്‍ എരിഞ്ഞാലും ഈ മേഘ നെഞ്ചകം
ഒടുവില്‍ ഉരുകി വെറും ജലധാരയായ് പൊഴിഞ്ഞിടാം..
നിന്നെ നീറ്റിടുന്ന പൊള്ളുന്ന കനലുകള്‍
കെടുത്തുവാന്‍ എനിക്കാവുമെങ്കില്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..
നിനക്കായ് പകല്‍ പെയ്തിടാം ഞാന്‍..
രാത്രി മഴയായ് പെയ്തിരുന്ന നാളുകളിലൊന്നിലാണ്
ഞാന്‍ നിന്നെ കണ്ടത് ;
പിന്നെ എങ്ങിനെയോ നിന് ദു:ഖങ്ങള്‍ എന്റെതായ് മാറി..
നിന്റെ ചിരിക്കുന്ന മുഖവും പേറിയല്ലെ ഇന്നലെ ഞാന്‍ തോര്‍ന്നത്
ഇന്നു പുലര്‍ച്ചെ കാണുന്നതൊ .. വിങ്ങുന്ന ഈ കാഴ്ച്ചയും ..
ഇന്നു തോരാന്‍ മനം വരുന്നില്ലെനിക്ക്
നിനക്കായ് ഈ പകല്‍ കൂടി പെയ്തിടാം ഞാന്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..
നിന്റെ ചിതയിലെ എരിയുന്ന കനലുകളില്‍ ലയിച്ചിടാം
ഇനി നീ ഇല്ലാത്ത നാളെ വീണ്ടും ഒരു രാത്രി മഴയായ് പെയ്യാന്‍ ഞാനുമില്ല..........