Monday, February 22, 2010

റാന്തല്‍ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്ന ചീനവലകള്‍ക്ക് അരികെ,
ശാന്തമെങ്കിലും ഒരു സാന്ത്വനസ്വരമായി തീരങ്ങളെ തഴുകുന്ന കടല്‍ തിരകളുടെ അകമ്പടിയോടെ,
നിശബ്ദമായി ഈ നക്ഷത്രങ്ങളെ നോക്കിയിരിക്കാന്‍ ..
നക്ഷ്ത്ര ലോകത്തെയും ആകാശത്തിലെയും വിസ്മയങ്ങള്‍,
പതിയെ പതിയെ മറ്റാര്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ശബ്ദത്തില്‍ അത് പറയുന്നത് കേട്ടിരിക്കാന്‍..
ഒടുവില്‍ ഒരു മഞ്ഞുതുള്ളി ആയി അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാവാന്‍..

Sunday, February 7, 2010

പ്രതീക്ഷകള്‍ നഷ്ട്ടപെടാതിരുന്നെങ്കില്‍ ..

ഞാന്‍ കാണുന്ന, അഥവാ ഇത്രനാള്‍ കണ്ടുകൊണ്ടിരുന്ന ഈ ലോകം എത്രയോ സുന്ദരമാണ് ..
കവി
ശ്രേഷ്ഠന്‍ പാടിയ പോലെ കണ്ണടകള്‍ വച്ചാല്‍ ഇപ്പോള്‍ ഈ കാണുന്ന ലോകം എനിക്ക് നഷ്ട്ടപെടുമോ?

പലരും അവരല്ലതായി മാറുമോ? വേണ്ട എനിക്ക് ഈ കണ്ണടകള്‍ വേണ്ട.. പക്ഷെ മൂഢമായൊരു ലോകത്ത് ജീവിക്കുന്നതിലും ഭേദം അതല്ലേ..

പക്ഷെ
യാഥാര്ത്യങ്ങള്‍ ഗര്ജിക്കുന്ന ഒരു സിംഹമായി പിച്ചിചീന്തിയാലോ?
ഒന്നിനേയും വെറും ഓര്‍മ്മകള്‍ മാത്രമായി നഷ്ട്ടപെടുത്താന്‍ എനിക്ക് കഴിയില്ല .. എന്റെ "ഇന്ന് " ആയി എപ്പോളും ഈ മഴയും നക്ഷത്രവും കൂടെ ഉണ്ടാവണം..