Friday, April 2, 2010

നിശബ്ദതയിലൂടെ ഒരു നിശാഗന്ധി..

തളച്ചിടുന്ന വേരുകളേക്കാള്‍
നിന്നെ ഉയരങ്ങളിലേക്ക് പറക്കാന്‍ സഹായിക്കുന്ന ചിറകുകള്‍
ആകുന്നതാണ് എനിക്കിഷ്ട്ടം ..

അതുകൊണ്ട് , അതുകൊണ്ട് മാത്രം
എന്നിലെ സ്വരങ്ങളെ ഞാന്‍ എന്നില്‍ തന്നെ തളച്ചിടട്ടെ..

ബന്ധനത്തില്‍ പിടയുന്ന ഈ സ്വര തന്തുക്കള്‍ എന്നെ തളര്ത്തിയാലും
നക്ഷത്രമേ നീ തിളങ്ങാതിരിക്കരുതേ..

നിന്റ്റെ തിളങ്ങുന്ന കണ്ണുകളിലൂടെ, നിശബ്ദമായ് ഈ ഞാനും....

Friday, March 19, 2010

വീണ്‌ടും പെയ്യുന്നു; ഈ മരങ്ങള്‍..

മഞ്ഞ ഇലകള്‍ കൊഴിഞ്ഞു വീണു കൊണ്‌ടിരുന്നു..

വാകപൂക്കള്‍ പൊഴിച്ചിരുന്ന, മഴതതുള്ളീകളെ എന്നിലേക്ക് അരിച്ചിറക്കിയിരുന്ന, ഒറ്റയ്ക്ക് നടക്കുമ്പോള്‍ എപ്പോഴും എനിക്ക് കൂട്ടായിരുന്ന, അതേ വാക മരത്തിലെ ഇലകള്‍ .

"ഇവ എന്നെ മറന്നുകാണുമോ?"

ഭൂമിയെ സ്പര്‍ശിക്കാനുള്ള അതിയായ ആഗ്രഹത്തോടെ താഴേക്ക് നിപതിച്ച് കൊണ്‌ടിരുന്ന അവ തല്‍ക്ഷണം എന്റെ നേര്‍ക്ക് നോക്കി; ഒരു മൃദു മന്ദഹാസത്തോടെ നിന്നെ കുറിച്ച് ചോദിച്ചു..

ഇല്ല ; ഈ ഇലകള്‍ എന്നെ മറന്നിട്ടില്ല...

Monday, February 22, 2010

റാന്തല്‍ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്ന ചീനവലകള്‍ക്ക് അരികെ,
ശാന്തമെങ്കിലും ഒരു സാന്ത്വനസ്വരമായി തീരങ്ങളെ തഴുകുന്ന കടല്‍ തിരകളുടെ അകമ്പടിയോടെ,
നിശബ്ദമായി ഈ നക്ഷത്രങ്ങളെ നോക്കിയിരിക്കാന്‍ ..
നക്ഷ്ത്ര ലോകത്തെയും ആകാശത്തിലെയും വിസ്മയങ്ങള്‍,
പതിയെ പതിയെ മറ്റാര്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ശബ്ദത്തില്‍ അത് പറയുന്നത് കേട്ടിരിക്കാന്‍..
ഒടുവില്‍ ഒരു മഞ്ഞുതുള്ളി ആയി അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാവാന്‍..

Sunday, February 7, 2010

പ്രതീക്ഷകള്‍ നഷ്ട്ടപെടാതിരുന്നെങ്കില്‍ ..

ഞാന്‍ കാണുന്ന, അഥവാ ഇത്രനാള്‍ കണ്ടുകൊണ്ടിരുന്ന ഈ ലോകം എത്രയോ സുന്ദരമാണ് ..
കവി
ശ്രേഷ്ഠന്‍ പാടിയ പോലെ കണ്ണടകള്‍ വച്ചാല്‍ ഇപ്പോള്‍ ഈ കാണുന്ന ലോകം എനിക്ക് നഷ്ട്ടപെടുമോ?

പലരും അവരല്ലതായി മാറുമോ? വേണ്ട എനിക്ക് ഈ കണ്ണടകള്‍ വേണ്ട.. പക്ഷെ മൂഢമായൊരു ലോകത്ത് ജീവിക്കുന്നതിലും ഭേദം അതല്ലേ..

പക്ഷെ
യാഥാര്ത്യങ്ങള്‍ ഗര്ജിക്കുന്ന ഒരു സിംഹമായി പിച്ചിചീന്തിയാലോ?
ഒന്നിനേയും വെറും ഓര്‍മ്മകള്‍ മാത്രമായി നഷ്ട്ടപെടുത്താന്‍ എനിക്ക് കഴിയില്ല .. എന്റെ "ഇന്ന് " ആയി എപ്പോളും ഈ മഴയും നക്ഷത്രവും കൂടെ ഉണ്ടാവണം..