വീണ്ടും പെയ്തൊരു മഴയുടെ നാമ്പുകള്‍ ,
മെല്ലെ ഈ എന്നെ പുണര്‍ന്നിടുമ്പോല്‍ ....
നനഞ്ഞിടുന്നൊരെന്‍ മോഹങ്ങളെല്ലാം ...
ഒഴുകി ഇറങ്ങി...ചിന്നി ചിതറി...മണ്ണോടു ചേര്‍ന്നവ കിടന്നീടുന്നു .
നനവാര്‍ന്നൊരെന്‍ സ്വപ്നത്തിന്‍ ചിറകുകള്‍ മെല്ലെ
വീണ്ടും ഒരുയിര്‍പ്പിനായ് കേഴുന്നുവോ ?
കേള്‍ക്കുന്നില്ലേ നീ മണ്ണിന്‍ മാറില്‍ പിടയുന്ന അവയുടെ രോദനം...
മഴ തോര്‍ന്നു , വെള്ള കീറി
എന്നിട്ടും അവ ബന്ധനത്തില്‍ തന്നെ.
എങ്കിലും ഇവിടുണ്ട് തോര്‍ന്ന മഴയുടെ സാന്ത്വനവും,
തോരാത്ത നൊമ്പരത്തിന്‍ ഇളം തണുപ്പും .......

No comments:
Post a Comment