നീലാകാശത്തിലെ നക്ഷത്രങ്ങള്‍..ഇവര്‍ എന്റെ കൂട്ടുകാര്‍..അതില്‍ വ്യത്യസ്തമായി മിന്നുന്നു എന്ന് എനിക്കു തോന്നുന്ന ഒരു നക്ഷത്രം.. എന്നും അതെന്നോട് സംസാരിക്കാറുണ്ട്..
രാത്രിമഴ പെയ്യുന്ന രാവുകളില്‍ അതിനെ മറ്റാര്‍ക്കും കാണാന്‍ പറ്റാറില്ല.മേഘപാളികള്‍ക്കു പുറകില്‍ അത് ഒളിച്ചിരിക്കും.പക്ഷെ മഴത്തുള്ളികളുടെ സുതാര്യമായ വലയത്തിനുള്ളില്‍ അതിന്റെ മിന്നല്‍ ഞാന്‍ കാണാറുണ്ട്..ചിന്നി ചിതറി നിലത്തു വീഴുമ്പോള്‍ അതിന്റെ ചിരി ഞാന്‍ കേള്‍ക്കാറുണ്ട്.
ഇന്നലെ ഭൂമിയും ആകാശവും നിശബ്ദമായിരുന്നു..
ചിലപ്പോള്‍ നിശബ്ദത പോലും സംസാരിക്കാരുണ്ട് എന്ന് നീ തന്നെ അല്ലേ എന്നോട് പറഞ്ഞത്..പിന്നെ എന്ത് കൊണ്ട് ഇന്നലത്തെ എന്റെ നിശബ്ദതയുടെ അര്‍ത്ഥ-വ്യാപ്ത്തികള്‍ നിനക്ക് മനസ്സിലായില്ല???
അതുമല്ലെങ്കില്‍ നമ്മുടെ സൗഹൃദത്തില്‍ എപ്പോളെങ്കിലും ഞാന്‍ അഹങ്കരിച്ചിരുന്നിരിക്കണം. അതാകാം ഇന്ന് ഈ തെളിഞ്ഞ ആകാശത്തില്‍ പോലും നിന്നെ എനിക്ക് കാണാന്‍ സാധിക്കാത്തത്...
6 comments:
അതുമല്ലെങ്കില്‍ നമ്മുടെ സൗഹൃദത്തില്‍ എപ്പോളെങ്കിലും ഞാന്‍ അഹങ്കരിച്ചിരുന്നിരിക്കണം. അതാകാം ഇന്ന് ഈ തെളിഞ്ഞ ആകാശത്തില്‍ പോലും നിന്നെ എനിക്ക് കാണാന്‍ സാധിക്കാത്തത്...
ആകാശത്തിൽ നിന്നു ആ സൗഹൃദം ഭുമിയിലേക്ക് ഇറങ്ങി വന്നല്ലോ.. ഇപ്പോൾ അത് ഒരു നേർത്ത തെന്നലായ് തനിക്കു ചുറ്റു എവിടെയെക്കിലുമോക്കെ കാണും...ഓണാശംസകൾ
akaleninnumoru sawhridam valare nallathanu...
അതുമല്ലെങ്കില്‍ ആ നക്ഷത്രം അടര്ന്നുവീണിരിക്കാം, രാത്രിയുട ഹൃദയത്തിലേക്ക്.
കാലം നിനക്ക് അതിനോടുള്ള സ്നേഹത്തില്‍ അസൂയപ്പെട്ടിരിക്കണം.
ശരിയായിരിക്കാം ..ഭൂമിയിലേക്ക് ഇറങ്ങി വന്ന ആ സൌഹൃദത്തെ ഓര്മമപ്പെടുത്തിയ ഈ സുഹൃത്തിനു നന്ദി..
ഈ വഴി വന്നതില്‍ സന്തോഷം nalkkanny..
കാലം അസൂയപ്പെട്ടാല്‍ അടര്‍ന്നു പോകുന്നതാണോ എന്റ്റെ സൌഹൃദം? അല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു..
വരവൂരാന്റെ കമന്റിന് താഴെ എന്റേയും ഒരു കയ്യൊപ്പ്.
Post a Comment