ഒരു ചെറിയ ദുഃഖത്തോടെ ആ സത്യത്തെ ഞാന്‍ ഉള്‍ക്കൊണ്ടുവെങ്കിലും , അതിലിരട്ടി മാധുര്യത്തോടെ സ്കൂള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ എന്നിലേക്ക് തിര തല്ലാന്‍ തുടങ്ങി .. വാസ്തവത്തില്‍ തിരകള്‍ അല്ല , ഞാന്‍ ആണ് ഒരു യുഗം പിന്നിലുള്ള ആ ഓര്‍മകളുടെ സമുദ്രത്തിലേക്ക് എടുത്തു ചാടിയത് .....
ഒന്നിനെയും മുക്കുവന്‍ സാധിക്കാത്ത ചാവ് കടല്‍ കണക്കെ അതെന്നെയും , എന്റെ ഓര്‍മകളെയും പ്രതലത്തില്‍ തന്നെ പൊക്കി കിടത്തി ; ( മറവിയുടെ ഉള്‍ഗര്‍ത്തങ്ങളിലേക്കു കൈ വിട്ടു കൊടുക്കാതെ )
.... ഇനി ഞങ്ങള്‍ ഒന്നു പരസ്പരം സംസാരിക്കട്ടെ ....ഞാനും എന്റെ ഓര്‍മകളും .........
ഏറെ പഴക്കം ചെന്ന ദേവാലയത്തിലെ ഒഴിഞ്ഞ മരബഞ്ചുകള്‍ കാണുമ്പോള്‍ അനുഭവപ്പെടാറുള്ള അതേ ഭൂത-കാലത്തിന്ടെ സുഗന്ധം തന്നെയാണ് എനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നത് .....
1 comment:
Ammmmmo......aloru kochu sahithyakkari anallo....appo Hindi kaviyathri mathramalla....malayala sahithyakari koodi aanu....vaaikiyanenkilum aa sathyam njan arinju....
Post a Comment