Saturday, January 31, 2009

ഇതെന്റെ ഹൃദയമാണ്.............എങ്കില്‍

താനേ അടഞ്ഞ എന്‍ ജാലക വാതിലൊന്നാഞ്ഞു
തുറക്കുവാന്‍ കഴിഞ്ഞിരുന്നെങ്ങ്കില്‍
പൊട്ടിച്ചിതറിയെന്‍ മാലയില്‍ വീണ്ടും ,
മുത്തുകള്‍ ചേര്‍ത്തൊന്നു വയ്ക്കുവാന്‍ പറ്റിയെങ്കില്‍്

പൊഴിഞ്ഞൊരാ മയില്‍പ്പീലി വീണ്ടുമെടുത്ത്-
എന്റെ നെഞ്ചോടു ചേര്‍്ക്കുവാന്‍ തോന്നിയെങ്കില്‍
പെയ്തു കഴിഞ്ഞൊരു മഴയുടെ മണികളെന്‍
കൈവെള്ളയിലൊന്നെടുക്കാനെനിക്കായെങ്കില്‍

കൊഴിഞ്ഞു കഴിഞ്ഞോരോദിനങ്ങളെല്ലാം
പെറുക്കി എടുക്കാനൊരുവേള പറ്റിയെങ്കില്‍്
നഷ്ട്ടപ്പെടുത്തിയെന്‍ ഓര്‍മകളൊന്നായ്
വീണ്ടെടുക്കാന്‍ എനിക്കായിരുന്നെങ്കില്‍്

പിണങ്ങിപ്പിരിഞ്ഞൊരെന്‍ ബാല്യകാലം വീണ്ടും
ജീവിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്ങ്കില്‍ .......
(2004)

Sunday, January 25, 2009

മടക്കം

ഇന്നത്തെ മടക്കയാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.. ഞാനും എന്റെ നിഴലും. ഞങ്ങള്‍ക്ക്‌ ഒരേ ഭാവമായിരുന്നു , ഒരേ നിറമായിരുന്നു . നിഴലേത് ഞാനേതു എന്ന് ആര്‍ക്കും ( എന്തിന് , എനിക്ക് പോലും ) തിരിച്ചറിയാന്‍ വയ്യാത്ത വിധം.

Wednesday, January 21, 2009

.....ഒരല്പം നേരം ഈ മഴയോടൊപ്പം...

അതേ എനിക്കിപ്പോള്‍ കേള്‍ക്കാം ..മഴയുടെ നേര്‍ത്ത ശബ്ദം ...

സുഗതകുമാരി പറഞ്ഞ പോലെ "രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും" .....

പക്ഷെ രാത്രിമഴ എന്ന് പറയാമോ ഇതിനെ ..അറിയില്ല .. ഇപ്പോള്‍ സമയം 12.01 am

രാത്രിയ്ക്കും പ്രഭാതത്തിനും ഇടയ്ക്കുള്ള യാമത്തില്‍ പെയ്യുന്ന മഴയെ ഞാനെന്തു പേരിട്ടു വിളിക്കും ?

പഠിച്ചതും കേട്ടതും ആയ വാക്കുകള്‍ ഒന്നും മതിയാകുന്നില്ല ഈ മഴയെ വര്‍ണ്ണിക്കാന്‍...

നീ പറഞ്ഞ പോലെ ചീവീടുകളുടെ ശബ്ദം ഉണ്ടോ ഇപ്പോള്‍ ?

ജനലഴികളിലൂടെ ഞാന്‍ കാതുകള്‍ വട്ടം പിടിച്ചു . ഹേയ് ഇപ്പോള്‍ അത് കേള്‍ക്കാനില്ല .

ഒരു പക്ഷെ അവയെല്ലാം കാലം തെറ്റി പെയ്ത ഈ മഴയുടെ സൗന്ദര്യത്തില്‍ മയങ്ങി പോയിട്ടുണ്ടാകാം .

പക്ഷെ മണ്ണിന്‍റെ ഗന്ധം .. അത് ഇപ്പോളും ഉണ്ട് .....
(2-March-08)

Wednesday, January 7, 2009

വീണ്ടും വരുന്ന വഴികള്‍

ഇന്ന് ഞാന്‍ സഞ്ചരിച്ചത്‌ അതേ വഴിയിലൂടെ ആണ് .... വാക മരങ്ങള്‍ ഇരു വശവും തല കുമ്പിട്ടു പൂക്കള്‍ ഉതിര്‍ത്തിരുന്ന അതേ വഴി... പൂക്കള്‍‍ക്കും എന്‍‍ടെ വസ്ത്രങ്ങള്‍‍ക്കും ഇന്ന് ഒരേ നിറമായിരുന്നു ...കടും ചുവപ്പ് .
(6-Jan-09)

Saturday, January 3, 2009

ഒരു മരത്തിന്‍റെ രോദനം

ചിറകുകള്‍ പറയുന്നു എന്നോട് പറക്കുവാന്‍ ...

പക്ഷെ എന്‍റെ വേരുകള്‍ എന്നെ തളച്ചിടുന്നു ...

...എങ്കിലും ....

ഞാന്‍ ഉറ്റു നോക്കുന്നു , ആകാശത്തിലേക്ക് ...

എന്നെങ്കിലും പറക്കുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ...

(18-May-08)