അതേ എനിക്കിപ്പോള്‍ കേള്‍ക്കാം ..മഴയുടെ നേര്‍ത്ത ശബ്ദം ...
സുഗതകുമാരി പറഞ്ഞ പോലെ "രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും" .....
പക്ഷെ രാത്രിമഴ എന്ന് പറയാമോ ഇതിനെ ..അറിയില്ല .. ഇപ്പോള്‍ സമയം 12.01 am
രാത്രിയ്ക്കും പ്രഭാതത്തിനും ഇടയ്ക്കുള്ള യാമത്തില്‍ പെയ്യുന്ന മഴയെ ഞാനെന്തു പേരിട്ടു വിളിക്കും ?
പഠിച്ചതും കേട്ടതും ആയ വാക്കുകള്‍ ഒന്നും മതിയാകുന്നില്ല ഈ മഴയെ വര്‍ണ്ണിക്കാന്‍...
നീ പറഞ്ഞ പോലെ ചീവീടുകളുടെ ശബ്ദം ഉണ്ടോ ഇപ്പോള്‍ ?
ജനലഴികളിലൂടെ ഞാന്‍ കാതുകള്‍ വട്ടം പിടിച്ചു . ഹേയ് ഇപ്പോള്‍ അത് കേള്‍ക്കാനില്ല .
ഒരു പക്ഷെ അവയെല്ലാം കാലം തെറ്റി പെയ്ത ഈ മഴയുടെ സൗന്ദര്യത്തില്‍ മയങ്ങി പോയിട്ടുണ്ടാകാം .
പക്ഷെ മണ്ണിന്‍റെ ഗന്ധം .. അത് ഇപ്പോളും ഉണ്ട് .....
(2-March-08)

No comments:
Post a Comment